കേരളത്തിലെ 18 മത് വന്യ ജീവി സങ്കേതം? മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതം ഇതാണ്...

2 comments


കരിമ്പുഴ വന്യജീവി
മലപ്പുറംജില്ലയിലെ ആദ്യത്തെ വന്യ ജീവി സങ്കേതവും, പന്നിമൂക്കൻ തവളകളുടെ ആവാസ കേന്ദ്രവുമായ, കരിമ്പുഴ വന്യജീവി സങ്കേതം വനം മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു.
കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതമാണ് കരിമ്പുഴ വന്യജീവി സങ്കേതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കരുളായി നെടുങ്കയത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതമാണ് കരിമ്പുഴ.

ചെങ്കുത്തായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്ന് 45 മീറ്റർ ഉയരത്തിലുള്ള കരുളായിയിൽ തുടങ്ങി 2564 മീറ്റർ ഉയരമുള്ള മുക്കു റുത്തി മലയിൽ അവസാനിക്കുന്നു. കേരളത്തിൽ കാണുന്ന നിത്യഹരിതവനങ്ങൾ,അർധ നിത്യഹരിതവനങ്ങൾ,  ഇലപൊഴിയും വനങ്ങൾ, ആർദ്രവനം, പുൽമേടുകൾ, ചോലവനങ്ങൾ, മലമുകളിലെ മിതശീതോഷ്ണ വനം, ഈറ്റ മുളംകാടുകൾ എന്നിവ ഒന്നിച്ചു കാണുന്ന ഏക വന്യജീവി സങ്കേതം. മനുഷ്യ സ്പർശം ഏൽക്കാത്ത പ്രദേശങ്ങൾ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രത്യേകതയാണ്. IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വംശനാശ ഭീഷണിയുള്ള വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്.

കടപ്പാട്: വിക്കിപീഡിയ


2 comments :

  1. 2016 ford focus titanium - TitaniumArt
    In 2016, the Chinese market titanium vs stainless steel saw the launch titanium white wheels of a new and innovative device with a strong, high performance titanium bolt performance, titanium watch high quality gaming software. titanium frames

    ReplyDelete