സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ

No comments


📕സുഭാഷ്ചന്ദ്രബോസിന്റെ ജനനം❓
✔ഒറീസ്സയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. 1897 ജനുവരി 23

📕ആദ്യമായി സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ വർഷം❓
✔1938 ഹരിപുര കോൺഗ്രസ് സമ്മേളനം

📕ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ ഇലക്ഷനിൽ സുഭാഷ് ചന്ദ്ര ബോസ് ആരെയാണ് തോൽപ്പിച്ചത്❓
✔പട്ടാഭി സീതാരാമയ്യ

📕സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ച വർഷം❓
✔1939

📕നേതാജി ആരംഭിച്ച പുതിയ രാഷ്ട്രീയ പാർട്ടി❓
✔ഫോർവേഡ് ബ്ലോക്ക് (1939)

📕നേതാജി സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെന്റിന് രൂപം നൽകിയത് എവിടെ വെച്ചാണ്❓
✔സിംഗപ്പൂർ

📕ആരിൽ നിന്നുമാണ് നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തത്❓
✔റാഷ് ബിഹാരി ബോസിൽ നിന്നും

📕ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്❓
✔ഇൻഡ്യൻ ഇൻഡിപ്പെൻഡൻസ് ലീഗ്

📕INA - യിൽ നേതാജി രൂപം നൽകിയ വനിതാ സേനാ വിഭാഗം❓
✔ഝാൻസി റാണി റെജിമെന്റ്

📕ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത❓
✔ക്യാപ്റ്റൻ ലക്ഷ്മി

📕മൗലവി സിയാവുദ്ദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും പെഷവാറിലേക്ക് രക്ഷപെട്ട നേതാവ്❓
✔നേതാജി സുഭാഷ് ചന്ദ്ര ബോസ്

📕നേതാജി എഴുതി പൂർത്തിയാക്കാത്ത കൃതി❓
✔ആൻ ഇന്ത്യൻ പിൽഗ്രിം

📕ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്❓
✔ഒർലാണ്ട മസാട്ട

📕"നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് അഭിപ്രായപ്പെട്ടത്❓
✔നേതാജി

📕"ദില്ലി ചലോ", "ജയ് ഹിന്ദ്" എന്നീ പ്രശസ്ത മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്❓
✔നേതാജി

📕സുഭാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു❓
✔സി.ആർ.ദാസ്

📕ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി (INA) എന്ന പേരിൽ പുനഃ നാമകരണം ചെയ്ത വർഷം❓
✔1943 (സിംഗപ്പൂരിൽ വെച്ച്)

📕നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനുകൾ❓
✔മുഖർജി കമ്മീഷൻ
✔ഷാനവാസ് കമ്മീഷൻ
✔ഖോസ്ലാ കമ്മീഷൻ

📕നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്❓
✔കൽക്കട്ടയിലെ ഡം ഡം

No comments :

Post a Comment