ആന്ധയ്ക്ക് ഇനി മൂന്നു തലസ്ഥാനം

No comments



ആന്ധ്രപ്രദേശിന്റെ തലസ്ഥാന വിഭജനത്തിനായുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം.പ്രതിപക്ഷപാർട്ടികളുടെ കടുത്ത എതിർപ്പിനിടെയാണ്സം സ്ഥാനത്തിന് മൂന്ന്തലസ്ഥാനമുണ്ടാക്കാനുള്ള ബിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ
അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ബിൽ ഇന്നലെ പ്രത്യേക നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചു. ഇതോടെ അമരാവതിയെ തലസ്ഥാനമായി വികസിപ്പിക്കാൻ 2014-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു
നായിഡു കൊണ്ടുവന്ന നിയമം റദ്ദായി. മന്ത്രിസഭ അംഗീകരിച്ച് പുതിയ ബിൽ പ്രകാരം അമരാവതി നിയമസഭാ തലസ്ഥാനമാകും. വിശാഖപട്ടണം ഭരണതലസ്ഥാനവും കുർണൂൽ നിയമ തലസ്ഥാനവും ആകും. നിയമ നിർമാണ സഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കൂർണൂലിലുമാകും. അധികാര വികേന്ദ്രീകരണത്തിലൂടെ സംസ്ഥാനത്തിൻ
എല്ലാ ഭാഗത്തും വികസനമെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി സഭായോഗം വൃക്തമാക്കി

No comments :

Post a Comment