Current Affairs July 29

No comments

No comments :

Post a Comment

Daily Current Affairs 28-07-2020 Mock Test

No comments

No comments :

Post a Comment

കേരളത്തിലെ 18 മത് വന്യ ജീവി സങ്കേതം? മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതം ഇതാണ്...

2 comments


കരിമ്പുഴ വന്യജീവി
മലപ്പുറംജില്ലയിലെ ആദ്യത്തെ വന്യ ജീവി സങ്കേതവും, പന്നിമൂക്കൻ തവളകളുടെ ആവാസ കേന്ദ്രവുമായ, കരിമ്പുഴ വന്യജീവി സങ്കേതം വനം മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു.
കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതമാണ് കരിമ്പുഴ വന്യജീവി സങ്കേതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കരുളായി നെടുങ്കയത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതമാണ് കരിമ്പുഴ.

ചെങ്കുത്തായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്ന് 45 മീറ്റർ ഉയരത്തിലുള്ള കരുളായിയിൽ തുടങ്ങി 2564 മീറ്റർ ഉയരമുള്ള മുക്കു റുത്തി മലയിൽ അവസാനിക്കുന്നു. കേരളത്തിൽ കാണുന്ന നിത്യഹരിതവനങ്ങൾ,അർധ നിത്യഹരിതവനങ്ങൾ,  ഇലപൊഴിയും വനങ്ങൾ, ആർദ്രവനം, പുൽമേടുകൾ, ചോലവനങ്ങൾ, മലമുകളിലെ മിതശീതോഷ്ണ വനം, ഈറ്റ മുളംകാടുകൾ എന്നിവ ഒന്നിച്ചു കാണുന്ന ഏക വന്യജീവി സങ്കേതം. മനുഷ്യ സ്പർശം ഏൽക്കാത്ത പ്രദേശങ്ങൾ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രത്യേകതയാണ്. IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വംശനാശ ഭീഷണിയുള്ള വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്.

കടപ്പാട്: വിക്കിപീഡിയ


2 comments :

Post a Comment

ജൂലൈ 2

No comments


🔰പാലക്കാട് ജില്ലയിലെ ഹയർസെക്കന്ററി വരെയുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന ടെലികൗൺസിലിംഗ്?
✔️ഒപ്പം

🔰തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കായി കേരള സർക്കാർ നടപ്പിലാക്കു പദ്ധതി?
✔️ഡ്രീംകേരള പദ്ധതി

🔰ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ അടുത്ത അംബാസഡറും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി
നിയമിതനായത്?
✔️ഇന്ദ്ര മണി പാണ്ഡെ

🔰covid -19 വ്യാപനം നിയന്ത്രിക്കാൻ 'kill corona' ക്യാംപെയിൻ ആരംഭിച്ച സംസ്ഥാനം? 
✔️മധ്യപ്രദേശ്

🔰ഇസ്രായേലിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കാൻ സഹായിക്കുന്ന ഇന്ത്യൻ കമ്പനി?
✔️TCS

🔰ലോക പറക്കും തളിക ദിനം (World UFO day )
✔️ജൂലൈ 2

🔰സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമുദ്ര മത്സ്യഉൽപാദനത്തിൽ
✔️ഒന്നാം സ്ഥാനം :- തമിഴ്നാട്
രണ്ടാം സ്ഥാനം :- ഗുജറാത്ത്
മുന്നാം സ്ഥാനം :- കേരള

🔰2020 കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം വിജയി ? 
✔️കൃതിക പാണ്ഡെ

🔰21ാം നൂറ്റാണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരമായി വിസ്ഡണ്‍ തിരഞ്ഞെടുത്തത്?
✔️രവീന്ദ്ര ജഡേജ


No comments :

Post a Comment

ജൂലൈ 1

No comments


🔰പ്രഥ Prof. P.C. Mahalanobis National Award in Official statistics 2020 - ന് അർഹനായത്- ✔️സി.രംഗരാജൻ (RB മുൻ ഗവർണർ)

🔰Times Higher Education-ard Young University Rankings 2020 - ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം
✔️IIT Ropar (62-ാം സ്ഥാനം)

🔰2020 മുതൽ Adarsh Police Station Scheme ആരംഭിക്കുന്ന സംസ്ഥാനം
✔️ഛത്തീസ്ഗഢ്

🔰CoVID-19 പ്രതിരോധത്തിനായി ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy trial ആയ Project Platina ആരംഭിച്ച സംസ്ഥാനം
✔️മഹാരാഷ്ട്ര

🔰ഇന്ത്യയിലാദ്യമായി CoVID-19 പ്രതിരോധത്തിനായി Plasma bank ആരംഭിക്കുന്നത്
✔️ന്യൂഡൽഹി

🔰COVID-19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജനങ്ങൾക്കും രണ്ടാഴ്ച കൊണ്ട് സ്ക്രീനിംഗ് നടത്തുന്നതിനായി " Kill Corona Campaign" ആരംഭിച്ച സംസ്ഥാനം
✔️മധ്യപ്രദേശ്

🔰CoVID-19 പ്രതിരോധത്തിന്റെ ഭാഗമായി Chase the Virus' Campaign ആരംഭിച്ച സംസ്ഥാനം  ✔️മഹാരാഷ്ട്ര

🔰3 വയസു മുതൽ 6 വയസുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി  ✔️കിളികൊഞ്ചൽ

🔰കന്നുകാലി വളർത്തുന്നവരിൽ നിന്ന് നിശ്ചിത നിരക്കിൽ ചാണകം വാങ്ങി കന്നുകാലി വളർത്തൽ ലാഭകരമാക്കുന്നതിനായി 'Godhan Nyay Yojana' ആരംഭിച്ച സംസ്ഥാനം
✔️ഛത്തീസ്ഗഢ്

🔰ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ തൊഴിൽ സ്യഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
✔️PM Formalization of Micro food Processing Enterprises (PMFME)

🔰2020 ജൂണിൽ അന്തരിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക ബാങ്കിന്റെ സ്ഥാപകൻ
✔️Haj Saeed Bin Ahmed Al Lootah


No comments :

Post a Comment

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

No comments


➡️ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പട്ടിക ചേർത്തിരിക്കുന്നത്?

➡️മനുഷ്യകോശത്തിൽ എത്ര ജോടി ലിംഗക്രോമസോമുകളാണുള്ളത്?

➡️കേരള നിയമസഭയിലെ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളുടെ എണ്ണം?

➡️രാജ്യത്തെ പദവിപ്പട്ടികയിലെ ക്രമത്തിൽ ഇന്ത്യൻ പ്രസിഡന്റ് എത്രാമതാണ്?

➡️ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്ക് ഒരു രാജ്യത്തിന് അഞ്ചു പ്രതിനിധികളെ അയയ്ക്കാമെങ്കിലും എത്ര വോട്ടാണുള്ളത്?

➡️ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏഷ്യൻ രാജ്യങ്ങളുടെ എണ്ണം?

➡️മഹാത്മാഗാന്ധി എത്ര പ്രാവശ്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായിട്ടുള്ളത്?

➡️ആണവശക്തിയായ എത്രാമത്തെ ഇസ്ലാമിക രാഷ്ട്രമാണ് പാകിസ്താൻ?

➡️സുനിൽ ഗാവസ്കർ ഏകദിന മത്സരങ്ങളിൽ എത്ര സെഞ്ച്വ റികൾ നേടിയിട്ടുണ്ട്?

➡️ജലത്തിന്റെ ആപേക്ഷിക സാന്ദ്രത?

➡️എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ഹാരോഡ്-ഡോമർ മാതൃക എന്നറിയപ്പെട്ടത്?

No comments :

Post a Comment

ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകൾ,അപേക്ഷിക്കാം ഫെബ്രുവരി 10 വരെ

No comments


ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകൾ.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്)- 85
മാനേജർ ക്രെഡിറ്റ് - 15
മാനേജർ സെക്യൂരിറ്റി - 15
മാനേജർ ഫോറെക്സ് - 10
മാനേജർ ലീഗൽ-2
മാനേജർ ഡീലർ-5
മാനേജർ റിസ്ക് മാനേജ്മെന്റ്-5
സീനിയർ മാനേജർ റിസ്ക് മാനേജ്മെന്റ്-1 
അപേക്ഷാ ഫീസ്.: 600 രൂപ
(എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ.)  
പ്രായപരിധി : 25-37
അവസാനതിയ്യതി: ഫെബ്രുവരി 10
അപേക്ഷിക്കാൻ  :
https://ibpsonline.ibps.in/indbnsodec19/mobile_error.php
വിജ്ഞാപനം(PDF):https://www.indianbank.in/career/

No comments :

Post a Comment

ലോകത്തിലെ ഏറ്റവും ചെറിയ സ്വർണനാണയം നിർമ്മിച്ച രാജ്യം

No comments


ലോകത്തിലെ ഏറ്റവും ചെറിയ സ്വർണനാണയം നിർമ്മിച്ച രാജ്യം-സ്വിറ്റ്സർലൻഡ്

ലോകത്തിലെ ഏറ്റവും ചെറിയ സ്വർണനാണയം നിർമ്മിച്ച് സ്വിറ്റ്സർലൻഡ്. സ്വർണ്ണ നാണയത്തിൽ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻ‌സ്റ്റൈൻ നാവ് നീട്ടുന്നതായാണ് ആലേഖനം ചെയ്തിരിക്കുന്നത്.
2.96 മില്ലിമീറ്റർ (0.12 ഇഞ്ച്) സ്വർണനാണയം ലോകത്തിലെ ഏറ്റവും ചെറുതാണെന്ന് സർക്കാർ പറഞ്ഞു.0.063 മില്ലിഗ്രാം മാത്രമാണ് തൂക്കം.

No comments :

Post a Comment

നബാർഡിൽ തൊഴിലവസരം

No comments



നബാർഡിൽ(നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റ്) തൊഴിലവസരം. അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ് –എ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 69 ഒഴിവുകളുണ്ട്.മെയിൻ‌ പരീക്ഷയ്ക്ക് തിരുവനന്തപുരമാണ് കേരളത്തിലെ കേന്ദ്രം.

ജനറൽ, ജനറൽ അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ജിയോ ഇൻഫർമാറ്റിക്സ്, അഗ്രികൾചർ ഇക്കണോമിക്സ്/ ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, രാജ്ഭാഷ, ലീഗൽ, ഫുഡ്/ ഡെയറി പ്രോസസിങ്, ലാൻഡ് ഡവലപ്മെന്റ് – സോയിൽ സയൻസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ എൺവയൺമെന്റൽ എൻജിനീയറിങ്/ സയൻസസ്, അഗ്രികൾചർ മാർക്കറ്റിങ് /അഗ്രി ബിസിനസ് മാനേജ്മെന്റ്,പി ആൻഡ് എസ്എസ് തുടങ്ങിയ വിഭാഗങ്ങളിലായി 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ഫെബ്രുവരി 25 നു പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) നടക്കും. ഇതിൽ വിജയിക്കുന്നവർക്ക് തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും.
അവസാന തീയതി : ഫെബ്രുവരി 3

വിജ്‌ഞാപനത്തിന്റെ പൂർണരൂപം : https://www.nabard.org/careers-notices1.aspx?cid=693&id=26


No comments :

Post a Comment

സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ

No comments


📕സുഭാഷ്ചന്ദ്രബോസിന്റെ ജനനം❓
✔ഒറീസ്സയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. 1897 ജനുവരി 23

📕ആദ്യമായി സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ വർഷം❓
✔1938 ഹരിപുര കോൺഗ്രസ് സമ്മേളനം

📕ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ ഇലക്ഷനിൽ സുഭാഷ് ചന്ദ്ര ബോസ് ആരെയാണ് തോൽപ്പിച്ചത്❓
✔പട്ടാഭി സീതാരാമയ്യ

📕സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ച വർഷം❓
✔1939

📕നേതാജി ആരംഭിച്ച പുതിയ രാഷ്ട്രീയ പാർട്ടി❓
✔ഫോർവേഡ് ബ്ലോക്ക് (1939)

📕നേതാജി സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെന്റിന് രൂപം നൽകിയത് എവിടെ വെച്ചാണ്❓
✔സിംഗപ്പൂർ

📕ആരിൽ നിന്നുമാണ് നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തത്❓
✔റാഷ് ബിഹാരി ബോസിൽ നിന്നും

📕ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്❓
✔ഇൻഡ്യൻ ഇൻഡിപ്പെൻഡൻസ് ലീഗ്

📕INA - യിൽ നേതാജി രൂപം നൽകിയ വനിതാ സേനാ വിഭാഗം❓
✔ഝാൻസി റാണി റെജിമെന്റ്

📕ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത❓
✔ക്യാപ്റ്റൻ ലക്ഷ്മി

📕മൗലവി സിയാവുദ്ദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും പെഷവാറിലേക്ക് രക്ഷപെട്ട നേതാവ്❓
✔നേതാജി സുഭാഷ് ചന്ദ്ര ബോസ്

📕നേതാജി എഴുതി പൂർത്തിയാക്കാത്ത കൃതി❓
✔ആൻ ഇന്ത്യൻ പിൽഗ്രിം

📕ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്❓
✔ഒർലാണ്ട മസാട്ട

📕"നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് അഭിപ്രായപ്പെട്ടത്❓
✔നേതാജി

📕"ദില്ലി ചലോ", "ജയ് ഹിന്ദ്" എന്നീ പ്രശസ്ത മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്❓
✔നേതാജി

📕സുഭാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു❓
✔സി.ആർ.ദാസ്

📕ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി (INA) എന്ന പേരിൽ പുനഃ നാമകരണം ചെയ്ത വർഷം❓
✔1943 (സിംഗപ്പൂരിൽ വെച്ച്)

📕നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനുകൾ❓
✔മുഖർജി കമ്മീഷൻ
✔ഷാനവാസ് കമ്മീഷൻ
✔ഖോസ്ലാ കമ്മീഷൻ

📕നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്❓
✔കൽക്കട്ടയിലെ ഡം ഡം

No comments :

Post a Comment

ആന്ധയ്ക്ക് ഇനി മൂന്നു തലസ്ഥാനം

No comments



ആന്ധ്രപ്രദേശിന്റെ തലസ്ഥാന വിഭജനത്തിനായുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം.പ്രതിപക്ഷപാർട്ടികളുടെ കടുത്ത എതിർപ്പിനിടെയാണ്സം സ്ഥാനത്തിന് മൂന്ന്തലസ്ഥാനമുണ്ടാക്കാനുള്ള ബിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ
അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ബിൽ ഇന്നലെ പ്രത്യേക നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചു. ഇതോടെ അമരാവതിയെ തലസ്ഥാനമായി വികസിപ്പിക്കാൻ 2014-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു
നായിഡു കൊണ്ടുവന്ന നിയമം റദ്ദായി. മന്ത്രിസഭ അംഗീകരിച്ച് പുതിയ ബിൽ പ്രകാരം അമരാവതി നിയമസഭാ തലസ്ഥാനമാകും. വിശാഖപട്ടണം ഭരണതലസ്ഥാനവും കുർണൂൽ നിയമ തലസ്ഥാനവും ആകും. നിയമ നിർമാണ സഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കൂർണൂലിലുമാകും. അധികാര വികേന്ദ്രീകരണത്തിലൂടെ സംസ്ഥാനത്തിൻ
എല്ലാ ഭാഗത്തും വികസനമെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി സഭായോഗം വൃക്തമാക്കി

No comments :

Post a Comment